SAHAYATHRIKA

Monday, 21 August 2017

Weekly Report ( 14/8/2017 - 19/8/2017 )
          ഈ ആഴ്‌ച്ചയിൽ 9 ലെ ഒരു പാഠം പഠിപ്പിച്ചു തീർക്കാൻ സാധിച്ചു. 9 ൽ peer evaluation ന് വേണ്ടി Anju വും Gishby യും
എന്റെ ക്ലാസ് കാണാൻ വന്നു. Independence day ക്ക് സ്കൂളിൽ പോവേണ്ടി വന്നില്ല. ഈ ആഴ്ച്ചയിൽ തന്നെ 7 ലും പാഠം തീർത്തു. വ്യാഴാഴ്ച 9 ൽ Achievement test നടത്തി. രണ്ടു ക്ലാസുകളിലും പഠിപ്പിച്ചു കഴിഞ്ഞതിനാൽ അവസാന ദിവസം അവരോട് സൗഹൃദ സംഭാഷണം നടത്തി. ഈ ആഴ്ചയിൽ ശനിയാഴ്ച്ചയും ക്ലാസ്സ് ഉണ്ടായിരുന്നു. അതിനാൽ എന്റെ രണ്ടു ക്ലാസിലും കയറി യാത്ര ചോദിച്ചു.
            ചുരുക്കത്തിൽ സ്കൂളുമായും ക്ലാസുമായും കുട്ടികളുമായും ഒരുപാട് അടുത്തിരുന്നു എന്ന് മനസിലാക്കിയ ദിവസങ്ങളായിരുന്നു ഈ ആഴ്ച്ചയിൽ.

Monday, 14 August 2017

Weekly Report ( 7/8/2017 - 11/8/2017 )
            തിങ്കളാഴ്ച്ച Mount Tabor Day ആയതിനാൽ സ്കൂളിൽ ക്ലാസ് ഉണ്ടായിരുന്നില്ല. ചൊവാഴ്ച്ച 9.E ക്ലാസിൽ Asha teacher Observation ന് വേണ്ടി വന്നു. അന്ന് അത്യാവശ്യം നല്ല രീതിയിൽ ക്ലാസ് എടുക്കാൻ സാധിച്ചിരുന്നു. 7.D യിൽ കഴിഞ്ഞ പാഠ ഭാഗം ഒരിക്കൽ revision നടത്തി. 7th ക്ലാസ്സിൽ ഈ ആഴ്‌ച്ച പുതിയ പാഠ ഭാഗം പഠിപ്പിച്ചു തുടങ്ങി. ഓണ പരീക്ഷ അടുക്കാൻ ആയതിനാൽ 9th ൽ രാവിലെ 9 മണിക്ക് special class വെക്കാനുള്ള അനുമതി concern teacher തന്നിരുന്നു. ഈ ആഴ്ചയുടെ അവസാന ദിവസം സ്കൂളിൽ PTA exicutive meeting നടന്നതിനാൽ ഉച്ചയ്ക്ക് ശേഷം ക്ലാസ് ഉണ്ടായിരുന്നില്ല.

Friday, 4 August 2017

Weekly Report ( 31/7/2017 - 4/8/2017 )

        തിങ്കളാഴ്ച 9 E ൽ ഞാൻ exam നടത്തി. ചൊവാഴ്ച്ച 9th std ൽ എന്റെ ക്ലാസ് observe ചെയ്യാൻ വേണ്ടി കോളേജിൽ നിന്നും sojiya teacher വന്നിരുന്നു. ക്ലാസ്സ് എടുക്കുന്നതിലെ പോരായ്മകളും നല്ല കാര്യങ്ങളും ടീച്ചർ എനിക്ക് പറഞ്ഞു തന്നു. ഈ ആഴച്ചയിൽ ഒരു ദിവസം ഞാൻ 9th ലെ കുട്ടികൾക്ക് രാവിലെ 9 മണിക്ക് special class വെച്ചു. ഈ ആഴ്ചയിലെ അവസാന ദിവസങ്ങളിൽ 2 peer evaluation നടത്താൻ സാധിച്ചു. 9th B യിൽ Jithin ന്റെ യും 9th D യിൽ Gesa യുടെയും ക്ലാസ്സുകളാണ് observe ചെയ്തത്. അതോടൊപ്പം ഈ ആഴ്ചയിൽ തന്നെ practicum ന്റെ ഭാഗമായുള്ള questionnaire ഉം കുട്ടികളെ കൊണ്ട് ചെയ്യിക്കാൻ സാധിച്ചു.