SAHAYATHRIKA

Friday 1 December 2017

TEACHING PRACTICE
WEEKLY REFLECTION ( 27/11/2017- 30/11/2017 )
          സ്കൂളിൽ ഈ ആഴ്ച മുഴുവൻ ഉപജില്ലാ കലോത്സവത്തിൻ്റെ ഭാഗമായുള്ള പരിശീലനം നടക്കുന്നതിനാൽ ഞങ്ങൾ അധ്യാപക വിദ്യാർഥികൾക്ക് ഇരിക്കാനുള്ള സ്ഥല പരിമിതി ഉണ്ടായിരുന്നു. ഈ ആഴ്ച കോളേജിൽ നിന്നും ആശ ടീച്ചർ observation നു വേണ്ടി 9E യിൽ വന്നിരുന്നു. ക്ലാസിനു ശേഷം കോളേജിൽ വെച്ച് ടീച്ചർ എന്റെ ക്ലാസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും class improve ചെയ്യാനുള്ള നിർദ്ദേശങ്ങളും നൽകി. Kidney Diseases നെ കുറിച്ച് ആയിരുന്നു അന്നേ ദിവസം ക്ലാസ് എടുത്തത്. ഈ ആഴ്ചയിൽ peer evaluation ൻ്റെ ഭാഗമായി Dn. Bidheesh സാറിന്റെയും Jithin സാറിന്റെയും ക്ലാസ് observe ചെയ്തു.  Tuesday സ്കൂളിൽ NCC യുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചിരുന്നു.
Thursday  മാർ തോമാ ദിവന്നാസിയോസ് സ്മാരക പ്രഭാഷണം നടന്നതിനാൽ ഉച്ചയ്ക്ക് ശേഷം ക്ലാസ് ഉണ്ടായിരുന്നില്ല. എന്നാല് എല്ലാ അധ്യാപകരോടൊപ്പം ഞങ്ങളും പരിപാടിയിൽ പങ്കെടുക്കണമെന്ന നിർദേശം ലഭിച്ചതിനാൽ വൈകുന്നേരം വരെ പരിപാടിയിൽ പങ്കെടുത്തു. Friday നബിദിനം ആയതിനാൽ സ്ക്കൂളിനു അവധി ആയിരുന്നു.
About my classes
           9E urine formation പഠിപ്പിക്കാൻ നല്ല രീതിയിൽ തന്നെ തയ്യാറെടുപ്പ് നടത്തേണ്ടി വന്നു. അതേ ക്ലാസിൽ തന്നെ Kidney Diseases പഠിപ്പിച്ച ദിവസം ക്ലാസ് observe ചെയ്യാൻ ആശ ടീച്ചർ വന്നിരുന്നു. എന്റെ ക്ലാസിൻ്റ നല്ല വശങ്ങളും പോരായ്മകളും ടീച്ചർ പറഞ്ഞു തന്നു. ഈ ആഴ്ച കൊണ്ട് 7D ലെ ഒരു പാഠ ഭാഗം തീർക്കാൻ സാധിച്ചു. അധ്യാപികയുടെ നിർദ്ദേശ പ്രകാരം ക്ലാസ് പരീക്ഷ നടത്തി.
Peer evaluation
           ഈ ആഴ്ച രണ്ട് peer evaluation നടത്താൻ സാധിച്ചു.
       1) Dn.Bidheesh ( Physical science).  8E
                     Super saturated solution
       2) Jithin ( Physical science). 9B
                      നിർവ്വിരീകരണം

General events in school
         * ലഹരി വിരുദ്ധ സെമിനാർ ( conducted by NCC)
         * മലയാളത്തിളക്കം
                  മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന സ്ക്കൂളിലെ കുട്ടികൾക്ക് വേണ്ടി അധ്യാപകർ നൽകുന്ന പരിശീലന പരിപാടിയാണ് മലയാളത്തിളക്കം
        * മാർ തോമാ ദിവന്നാസിയോസ് സ്മാരക പ്രഭാഷണം
                  പ്രഭാഷണ പരിപാടി ശ്രീ മുല്ലക്കര രത്നാകരൻ MLA ഉദ്ഘാടനം ചെയ്തു.
                                             
 
         

No comments:

Post a Comment